EARTHEN ELEMENTS
Sunday, May 17, 2020
Thursday, October 4, 2018
Tuesday, November 21, 2017
Wednesday, July 27, 2016
മഴമരങ്ങൾക്കിടയിലെ വിഷു
By Rema Prasanna Pisharody,,.
അൽബിസിയ മഴമരങ്ങൾക്കിടയിൽ വർഷങ്ങൾക്കപ്പുറം ശീതികരണയന്ത്രങ്ങളാവശ്യമില്ലാതെ കണ്ടീഷൻഡ് ആയ പൂമരങ്ങളുടെ തണുപ്പുറങ്ങും നഗരത്തിലായിരുന്നു പുലർകാലം ഉണർന്നിരുന്നത് ഇന്ന് നഗരസൂര്യന്റെ തീമഴത്തുള്ളിയിൽ ഐ എഫ് ബിയും, എൽ ജിയും, കെൻസ്റ്റാറും, ഹിതാച്ചിയും വിപണിയിൽ വൻലാഭമുണ്ടാക്കുന്നു .. ചാന്തും ചിന്തേരും ചേർത്തുയർത്തിയ മണലിരുമ്പ് സൗധങ്ങളിലേയ്ക്ക് അഗ്നി പരിചിതമുഖവുമായ് ്ഥിരവാസത്തിനെത്തിയിരിക്കുന്നു. തീയിടങ്ങളിൽ കുളിർതണുപ്പിനക്ഷരങ്ങൾ തേടിയപ്പോൾ കാണാനായ് ഇ ബെയിൽ 66200 പൗണ്ടിന് ഒരു ലൈറ്റ് ഹാർട്ട്ഡ് കോമഡി പോലെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ വി ല്പനയ്ക്കായ് വച്ചിരിക്കുന്നു എന്ന വാർത്ത .
By Rema Prasanna Pisharody,,.
അൽബിസിയ മഴമരങ്ങൾക്കിടയിൽ വർഷങ്ങൾക്കപ്പുറം ശീതികരണയന്ത്രങ്ങളാവശ്യമില്ലാതെ കണ്ടീഷൻഡ് ആയ പൂമരങ്ങളുടെ തണുപ്പുറങ്ങും നഗരത്തിലായിരുന്നു പുലർകാലം ഉണർന്നിരുന്നത് ഇന്ന് നഗരസൂര്യന്റെ തീമഴത്തുള്ളിയിൽ ഐ എഫ് ബിയും, എൽ ജിയും, കെൻസ്റ്റാറും, ഹിതാച്ചിയും വിപണിയിൽ വൻലാഭമുണ്ടാക്കുന്നു .. ചാന്തും ചിന്തേരും ചേർത്തുയർത്തിയ മണലിരുമ്പ് സൗധങ്ങളിലേയ്ക്ക് അഗ്നി പരിചിതമുഖവുമായ് ്ഥിരവാസത്തിനെത്തിയിരിക്കുന്നു. തീയിടങ്ങളിൽ കുളിർതണുപ്പിനക്ഷരങ്ങൾ തേടിയപ്പോൾ കാണാനായ് ഇ ബെയിൽ 66200 പൗണ്ടിന് ഒരു ലൈറ്റ് ഹാർട്ട്ഡ് കോമഡി പോലെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ വി ല്പനയ്ക്കായ് വച്ചിരിക്കുന്നു എന്ന വാർത്ത .
നഗരത്തിനപ്പുറം ആകാശത്തിനുമപ്പുറം ശനിയുടെ ഭീമൻ ടൈറ്റാനുമപ്പുറം ഏത് ലോകത്തിലേയ്ക്കായിരിക്കും അഗ്നിതണുക്കും ആകാശഗംഗകളുണ്ടാവുക.
നീരൊഴുക്കിനും മഹാപ്രവാഹത്തിനുമിടയിൽ നർമ്മദയുടെ ആന്ദോളൻ എവിടെ വരെയായിരിക്കും എന്ന ആശങ്കയോ, ഈറോം ശർമ്മിളയുടെ നിരാഹാരമോ മുഖപുസ്തകവായനയിൽ മനസ്സിലേയ്ക്കെത്തുമെങ്കിലും അതിനുമപ്പുറം ഇവരെയൊക്കെ ഓർമ്മയുടെ അടയാളങ്ങളായി മനസ്സിലിട്ടോമനിക്കാൻ ആരും വിലപ്പെട്ട സമയത്തെ ബാക്കി വയ്ക്കാറില്ല. ഈറോം ശർമ്മിളയുടെ നിരാഹാരത്തെ ഒരു സ്റ്റേജിനും മൈക്കിനുമിടയിൽ പറഞ്ഞുതീർക്കുന്ന വാക്കുകൾക്കപ്പുറമോർമ്മിക്കാൻ ആരും ശ്രമിക്കാറില്ല..
നീരൊഴുക്കിനും മഹാപ്രവാഹത്തിനുമിടയിൽ നർമ്മദയുടെ ആന്ദോളൻ എവിടെ വരെയായിരിക്കും എന്ന ആശങ്കയോ, ഈറോം ശർമ്മിളയുടെ നിരാഹാരമോ മുഖപുസ്തകവായനയിൽ മനസ്സിലേയ്ക്കെത്തുമെങ്കിലും അതിനുമപ്പുറം ഇവരെയൊക്കെ ഓർമ്മയുടെ അടയാളങ്ങളായി മനസ്സിലിട്ടോമനിക്കാൻ ആരും വിലപ്പെട്ട സമയത്തെ ബാക്കി വയ്ക്കാറില്ല. ഈറോം ശർമ്മിളയുടെ നിരാഹാരത്തെ ഒരു സ്റ്റേജിനും മൈക്കിനുമിടയിൽ പറഞ്ഞുതീർക്കുന്ന വാക്കുകൾക്കപ്പുറമോർമ്മിക്കാൻ ആരും ശ്രമിക്കാറില്ല..
താരകാമണ്ഡലവും ധ്രുവനക്ഷത്രങ്ങളും പുരാണമാകുന്ന കവടിശംഖുകളിൽ കാലം മറന്നു വയ്ക്കുമോ ഒരടയാളം. അറിവിന്റെ നിഗൂഢഖനികൾ ഖനനം ചെയ്തുണ്ടാക്കും അക്ഷരങ്ങളിലൂടെ അവിടേയ്ക്ക് നടക്കുമോരോ കാല്പദത്തിലും തീമണലുരസും നീറ്റൽ.. തണൽ മരങ്ങളുടെ ശിഖരങ്ങൾ കരിഞ്ഞടർന്ന് വെണ്ണീറായ മണ്ണിൽ ചിതപ്പൂവിന്റെ തീർഥസ്പർശത്തിനപ്പറും കൈവിരൽ തുമ്പിലുറങ്ങും അക്ഷയനിധികൾ അരയന്നങ്ങളെപ്പോൽ മെല്ലെ മെല്ലെ നടന്നുതുടങ്ങന്നു,. കലാപക്കൊടിയില്ലാതെ, രൗദ്രലയമില്ലാതെ, തീക്കൊടുംതീവെട്ടികളില്ലാതെ മൗനത്തിന്റെയൊരിതൾ മാത്രമടരും കവിതയുണരും പുലർ ഭൂപാളത്തിൽ ആംവേയുടെ പ്രകൃതിസുഗന്ധമുള്ള ജെൽസൈമിൽ മുങ്ങിത്തോർത്തിവരും വസ്ത്രക്കൂമ്പാരങ്ങളും, കോഫിഡേയും, കോത്താസും നിറയും അടുക്കളയിൽ ചന്ദനത്തിരി പുകയും ദൈവങ്ങളുടെയിടത്തിൽ മനസ്സ് എഴുതുത്തുടങ്ങുന്നു.
മരങ്ങളുടെയുൾക്കാമ്പുലഞ്ഞുതിർന്ന കടലാസിൽ നനുത്ത മഷിയുണങ്ങിയ പാടുകൾ.. ജീവന്റെയാദ്യപദം പോൽ യാത്ര... സൗഗന്ധികങ്ങൾ പൂവിടാനായൊരു മഴക്കാലം തേടും ഗ്രീഷ്മപ്പറവകൾ.. കൈസഞ്ചിയിൽ മിഴിനക്ഷത്രങ്ങളിൽ തിളങ്ങും വിഷുക്കണിക്കരികിൽ വിസ്മയത്തിന്റെ നുറുങ്ങുതുണ്ടുകൾ, ദുരന്തത്തിന്റെ മിന്നലടരുകൾ, മഹാനഷ്ടങ്ങൾ, മൗനയാത്രകൾ..
മിഴിനീർക്കണങ്ങളുപ്പുകടലുകളാകുമ്പോൾ നോക്കൂ ആൽഫാ സെന്ററിലേയ്ക്ക്, സൗരയൂഥനക്ഷത്രക്കൂട്ടങ്ങളിലേയ്ക്കൊരു മഹായാത്രയ്ക്കായ് ലോകമഹാകോടീശ്വരന്മാരുടെ ദാനം.. തുലാസുകൾ ഉയരുകയും താഴുകയും , വീണ്ടുമുയരുകയും ചെയ്യും ജീവരേഖയിൽ പ്രതീക്ഷയുടെ ജ്വാലാമുഖങ്ങൾ.. വിഷുദിപങ്ങൾ..
There a passion in me for alphabets and literature but never thought a writer would come and ask me to write an introduction for his/book Here Ramesh Menon and Muktha surprised me..
All the very best Dear Writers Ramesh Menon and Mukhtha..
My heart felt wishes for your bright future..
My heart felt wishes for your bright future..
ആൽമരം പോലൊരു ബോൺസായ്
Rema Prasanna Pisharody
ഭൂസുഗന്ധമുള്ള മൺപാത്രത്തിൽ വളരുന്നു വലിയ ചെറിയ വൃക്ഷം. മനസ്സ് പോലൊരു മൺകുടത്തിൽ വളർന്നു വലുതാവും
വൃക്ഷശിഖരങ്ങൾ ഒതുക്കാൻ മനുഷ്യർ ശ്രമിക്കും
പോലെ ബോൺസായ്
ഭീമാകാരമായ വൃക്ഷശിഖരങ്ങളെ ഒരു അലങ്കാരപ്പൂപ്പാത്രത്തിലൊതുക്കി വയ്ക്കുന്നു. ബോൺസായി എന്ന രമേഷ് മേനോന്റെ ആദ്യകഥ വായനക്കാരിൽ കൗതുകമുണർത്തുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ചൈനയിലെ വാൻ ഡൈനാസ്റ്റിയിലെ ഒരു ചക്രവർത്തിയാണ് ആദ്യമായി ബോൺസായി
പരീക്ഷിച്ചതെന്ന് ചരിത്രകാരന്മാർ പറയുന്നു. മറ്റൊരു ചരിത്രം, നാലാം നൂറ്റാണ്ടിലെ ഒരു
ചൈനീസ് കവിയായിരുന്ന ഗൂൻ മിങ് ആണ് ബോൺസായി കലയ്ക്ക് തുടക്കമിട്ടതെന്നും രേഖപ്പെടുത്തുന്നു.
ചൈനയിലെ പെൻജിങ്ങിൽ നിന്നും ബോൺസായിയെ ജപ്പാൻ
ഏറ്റെടുത്തു പരിപോഷിപ്പിച്ചു. ഭാവനകൾക്കതീതമായി മൺപാത്രത്തിൽ കണ്ണുനീർത്തുള്ളി പോൽ
വീഴും ജലകണങ്ങളുടെ നനവുമായ് കഥാസമാഹാരത്തിന്റെ ശീർഷകമായി ‘ബോൺസായി’ എന്ന പേര് രമേഷ്
തിരെഞ്ഞെടുത്തിരിയ്ക്കുന്നു. പ്രതീകാത്മക ചിന്തകളുടെ വൻ വൃക്ഷം അതീവമനോഹരമായി രമേഷിന്റെ ബോൺസായിൽ പടർന്നു
പന്തലിയ്ക്കുന്നു.
രമേഷ് മേനോന്റെ ‘ബോൺസായി’ എന്ന ആദ്യകഥ ജീവിതത്തിൽ ചെറുതായിപ്പോവേണ്ടി
വന്ന മനസ്സിന്റെ കഥയാണ്. തായ് വേരറുത്ത ജീവിതം ആകാശത്തിലേയ്ക്കുയരാതെ വീടിന്റെ നാലുചുമരുകൾക്കുള്ളിലേയ്ക്ക്
ഒരു ബോൺസായിയായി ചുരുങ്ങുന്നതെങ്ങെനെയെന്ന് രമേഷ് ഈ കഥയിലൂടെ പറയുന്നു. നോബൽ പുരസ്കാരം
നേടിയ വിശ്വവിഖ്യാത നോവലിസ്റ്റായ പേൾ സിഡൻസ്ട്രൈക്കർ
ബക്ക് പ്രശസ്തമായ
'ദ് ഗുഡ് ഏർത്ത്' എന്ന നോവലിൽ
പുരാതനചൈനയിലെ
സ്ത്രീകൾ കാൽവിരലുകൾ ചുറ്റിമുറുക്കിക്കെട്ടി
കാൽപ്പാദത്തെ ചെറുതാക്കിയിരുന്നു എന്ന് വിവരിച്ചിരുന്നു. പുരുഷന്റെ ഇഷ്ടം അതായിരുന്നു.
പുരുഷ ഇഷ്ടങ്ങൾക്കായി ചെറുതാകുന്ന ഇനി തളിർക്കാൻ ഒന്നും ബാക്കിയില്ലാത്ത ബോൺസായികളോ സ്ത്രീകൾ എന്ന ധ്വനി ഈ കഥയിൽ നിറയുമ്പോൾ
രമേഷിനോട് ഫെമിനിസ്റ്റുകൾക്കും, ഹ്യൂമനിസ്റ്റുകൾക്കും ഒരേ പോലെ ബഹുമാനം തോന്നിയാൽ അത്ഭുതപ്പെടേണ്ടതില്ല.
‘നിലവിളക്ക്’ എന്ന രണ്ടാമത്തെ
കഥയിൽ അഗ്നിശുദ്ധമാം വിളക്കിലെ കഴുകിയിട്ടും
തെളിഞ്ഞു കാണാനായ ക്ലാവ് മനുഷ്യമനസ്സിലെ ചിന്താധാരയെ ഉലയ്ക്കുന്നു. തെളിനീരുറവകളിലേയ്ക്കൊഴുക്കും
മാലിന്യം പോലെ മനസ്സിലേയ്ക്ക് പെരുംകാലുകൾ വച്ച് വരുന്ന ആസുരചിന്തകൾ. കടിഞ്ഞാൺ പൊട്ടിച്ചോടും
കുതിരക്കുളമ്പടികൾ. നിമിഷത്തിന്റെ പെൻഡുലങ്ങൾ കാറ്റിലാടിയുലയുമ്പോൾ മനസ്സിൽ ഭദ്രമായൊളിപ്പിക്കും
ചിന്തകൾ അഭദ്രമെന്ന് രമേഷ് ഫലപ്രദമായി പറയുന്നു.
രമേഷിന്റെ കഥയിലെ സത്യസന്ധത അമ്പരിപ്പിക്കുന്നതാണ്. മനുഷ്യനെന്ന വൈകാരിക വൈചിത്രത്തെയാണ്
രമേഷ് ഈ കഥയിൽ അവതരിപ്പിക്കുന്നത്. ഒരോ മനുഷ്യനും പലപ്പോഴും കടന്നുപോകുന്ന അവസ്ഥയെ
അനായാസമായി നിലവിളക്കിലെ ജ്വാലകൾക്കിടയിലൂടെ, പുളിച്ചീളുകൾക്കും, ഉപ്പിനും, ബ്രാസോയ്ക്കും
തുടച്ച് മാറ്റാനാവാതെ തെളിഞ്ഞു കാണുന്ന ക്ലാവ് എന്ന കറപ്പുള്ളികളുമായ് രമേഷ് താരതമ്യം
ചെയ്യുമ്പോൾ അതിശയിച്ചു പോകുന്നത് വായനക്കാരാണ്
ഒരു പകലും രാത്രിയും മിസ്റ്റിക്
ഹൈറ്റ് അപാർട്ട്മെന്റിൽ നടക്കുന്നതെന്തന്ന് ഒരു സൂക്ഷ്മദർശിനിയിലൂടെ കണ്ടാലെന്ന പോൽ
രമേഷ് നമ്മോട് പറയുന്നു. കിറ്റി പാർട്ടികളും , ആഘോഷങ്ങളും നടക്കുന്ന മിസ്റ്റിക് ഹൈറ്റിൽ അനന്തസമുദ്രങ്ങളുടെ തിരക്കോളുകൾ, കിനാവള്ളികളുടെ
മുൾവലയങ്ങൾ, തെന്നിയോടുന്ന മൽസ്യക്കൂട്ടങ്ങൾ,
അതീവഗൂഢമായ സമുദ്രത്തിനുൾഭാഗം പോലെ, അതിവിദൂരമാം ആകാശേതരതലങ്ങളിലൂടെ തിളങ്ങിയോടുന്ന
നക്ഷത്രങ്ങൾക്കിടയിലൂടെ ഡിസ്കവറിയും, ക്യൂരിയോസിറ്റിയും, മംഗൾയാനും അറിയാനാഗ്രഹിക്കുന്ന
ഗ്രഹങ്ങളുടെ, തമോഗർത്തങ്ങളുടെ താരാപഥത്തിലേയ്ക്കുള്ള യാത്ര പോലെ കഥാകാരൻ മനുഷ്യമനസ്സിലേയ്ക്കൊരു
മഹായാത്ര ചെയ്യുന്നു ഒരു പകൽ രാത്രിയിൽ. ഒരു നേരം കൊല്ലി കിറ്റി പാർട്ടിയിൽ നിന്നും
മനുഷ്യമനസ്സെന്ന നിഗൂഢതയുടെ ഒളിയിടങ്ങളിലേയ്ക്ക് സൂക്ഷ്മദർശിനിയിലെന്ന നോക്കിക്കണ്ടെഴുതിയ ധൈര്യത്തെ അഭിനന്ദിക്കാനാഗ്രഹിക്കുന്നു.
ഉപരിസമൂഹത്തിന്റെ പുറം കാഴ്ച്ചകൾക്കപ്പുറം മറഞ്ഞിരിക്കുന്ന ചില നിമിഷങ്ങളുടെ ജീവചരിത്രം
ഒരു പകൽ രാത്രിയിലൂടെ മിസ്റ്റിക് ഹൈറ്റിലൂടെ രമേഷ് വായനക്കാർക്കായി അതിഭാവുകത്വമില്ലാതെ
എഴുതിചേർത്തിരിക്കുന്നു. നന്മയുടെ പ്രതീകങ്ങളായ മഹാജീവിതങ്ങളെക്കാൾ രമേഷിന്റെ നിറക്കൂട്ടുകൾ
തേടുന്നത് അപൂർണ്ണമനുഷ്യരെയാണ്. പൂർണ്ണതയിൽ
നിന്നപൂർണ്ണതയിലേയ്ക്കും തിരിച്ചുമുള്ള അകലത്തിനിടങ്ങളിൽ നിന്നും മിസ്റ്റിക് ഹൈറ്റിലെ ജീവിതങ്ങളെ രമേഷ് വായനക്കാരിലേയ്ക്ക്
പകർന്നിടുന്നത് ദയാരഹിതമായ, അഭിനന്ദനീയമായ സത്യസന്ധതയോടെയാണ്.
രമേഷിന്റെ നാലാമത്തെ കഥയായ രതിമൂർച്ഛ
അവ്യക്തമായ വ്യക്തതയുമായ് സമാഹാരത്തിനിടയിലെ ഒരു പേജപഹരിക്കുന്നു. കഥാകാരന്റെ സ്വാതന്ത്യത്തോടുള്ള
ബഹുമാനത്തോടുകൂടിത്തന്നെ, രമേഷിന്റെ ഭാവനാതലങ്ങളിലുരുത്തിരിഞ്ഞ ഈ സൃഷ്ടി അത്ര ആകർഷണീയമായി
തോന്നിയില്ലെന്ന് പറയേണ്ടി വരുന്നു..
‘പട്ടുസാരി’യിൽ നിന്നിറ്റുവീഴുന്നത്
കണ്ണുനീർത്തുള്ളികളെക്കാളേറെ ഹൃദയരക്തമാണ്. കണ്ണുനീർഗ്രന്ഥികൾ ലാക്രിമൽ ഫോസയിൽ നിന്നടർന്ന്
ഹൃദയരക്തത്തിൽ നനഞ്ഞു കുതിരുന്നു. പട്ടുനൂലിഴകളിൽ പെൺനോവ് ചേർത്ത് നെയ്തൊരുക്കിയ പട്ടുസാരി എന്ന കഥ വായിച്ചുതീരുമ്പോൾ
നിക്കരാഗ്വൻ അഗ്നിപർവ്വതങ്ങൾ വിസ്ഫോടനത്തിന്റെ ചൂടുനീർ മനസ്സിലേയ്ക്ക് കോരിയൊഴിക്കും.
രമേഷിന്റെ കഥകളുടെ പ്രത്യേകതയും അതു തന്നെയാണ് എന്ന് ഈ സന്ദർഭത്തിൽ പറയേണ്ടിയിരിക്കുന്നു.
സ്ത്രീ ശാക്തീകരണസംവാദങ്ങളും,
പാർലമെന്റ് വച്ചുനീട്ടുന്ന സംവരണവെണ്ണപ്പാത്രങ്ങളും, ചോക്ലേറ്റ് മധുരവും, പനിനീർപ്പൂവുകളും
ഇരുകൈയിലും തുള്ളിത്തുളുമ്പി ഭൂമിയിലേയ്ക്ക് വീഴുന്ന ശബ്ദം കടലിരമ്പം പോലെ കർണ്ണപുടങ്ങളെ
ഉലയ്ക്കുന്നു. പുലർകാലങ്ങളിൽ ഹിമകണങ്ങളിറ്റുവീഴും
ഇലത്തളിരുകളിൽ ഗ്രാമം ഉണരും പോലൊരു ലോകത്തിന് സമാന്തരമായി മുറിവുണങ്ങാത്ത ഹൃദയങ്ങളെ
വേട്ടയാടിപ്പിടിയ്ക്കും അതീവഭയാനകമായ ഒരു ലോകം കൂടിയുണ്ടെന്നുള്ള അറിവ് എത്ര ശരിയാണ്
എന്ന സത്യവാങ്മൂലം പട്ടുസാരിയിലെ ഒരോ കസവു നൂലിഴകളും നെയ്തുണ്ടാക്കുന്നത് ഹൃദയവേദനയോടെയല്ലാതെ
വായിച്ചുതീർക്കാനാവില്ല . ഖാലിദ് ഹുസൈനിയുടെ ‘എ
തൗസന്റ് സ്പ്ലെൻഡിഡ് സൺസ്’ എന്ന നോവലിലെ
മറിയം, ലൈല എന്ന രണ്ട് സ്ത്രീകഥാപത്രങ്ങൾ ദിവസങ്ങളോളം മനസ്സിലേറ്റിയ അതേ നോവ് പട്ടുസാരിയിയിലൂടെ പട്ടുനൂൽപ്പുഴുസ്ത്രീകൾ ഹൃദയത്തിലേയ്ക്ക് പകർന്നിടുന്നു.
പട്ടുസാരി എന്ന കഥ അന്തരാത്മാവിൽ ദു:ഖകണങ്ങളുടെ പേമാരിയുതിർക്കുന്നു. മനുഷ്യത്വത്തിന്റെ
മുഖമുദ്രയിലെ കൃഷ്ണപക്ഷമിത് എന്ന് പറയും രമേഷിനെ
അഭിനന്ദിക്കുന്നു..
പനിനീർപ്പുവ് എന്ന ആറാമെത്തെ
കഥ മനുഷ്യന്റെ ആറാമിന്ദ്രിയത്തിന്റെ വാതായനങ്ങൾ മെല്ലെ തുറക്കുന്നു. ഈ കഥയിലും സ്വതസിദ്ധമായ
സത്യസന്ധത രമേഷ് കൈവിടുന്നില്ല. പനിനീർപ്പൂവ് പോലൊരു സ്വപ്നം സാക്ഷാത്ക്കരിക്കാനായ്
ഒരു ഗാർഡനർ പെൺകുട്ടി തിരഞ്ഞെടുക്കുന്ന വഴികളുടെ സൂക്ഷ്മമായ ചിത്രീകരണം കൗതുകകരമായ
ഒരു പുതുവഴിയായി അനുഭവപ്പെടുന്നു. മനുഷ്യന്റെ ഉള്ളറകളിലെ അതിയാശകളെ മികവുറ്റ കൈയടക്കത്തോടെ
രമേഷ് ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്നു.
സാനിട്ടൈസർ എന്ന ചെറിയ കഥയിലൂടെ
ജനറേഷൻ ഗാപ് എന്ന തലമുറകളുടെ അതിബൃഹത്തായ വിടവ്
രമേഷ് ചിത്രീകരിയ്ക്കുന്നു. പഴയ തലമുറയ്ക്ക്
മനസ്സിലാവാത്ത പുതുമയും, പുത്തൻ യുഗത്തിനു മനസ്സിലാവാത്ത പഴമയും സാനിട്ടൈസറിന്റെ
സുഗന്ധമുള്ള നീർക്കണങ്ങളിലൂടെ നമ്മെത്തേടിയെത്തുന്നു. അമ്ലങ്ങളുടെ തീക്ഷ്ണതയറിയാതിരിക്കാൻ
പതയുന്ന നീർക്കുമിളകളും, പെർഫ്യൂം സുഗന്ധവും തലമുറകളുടെ താരതമ്യപഠനവുമായി സാനിട്ടൈസർ
അവസാനിക്കുന്നു..
സ്കൂട്ടറും, ബൈക്കും പിന്നെ സമാധാനവും
എന്ന അവസാനത്തെ കഥയിൽ രമേഷിന്റെ നർമ്മബോധം തിളങ്ങിനിൽക്കുന്നു.. സാധാരണമനുഷ്യന്റെ ജീവിതാവശ്യകത
ഒരു ബൈക്കിലും, സ്കൂട്ടറിലും, വിവാഹാലോചനയിലും വിവാഹത്തിലുമായി രസകരമായി എഴുതിച്ചേർത്തിരിക്കുന്നു.
ചെറിയ സംഭവങ്ങൾ ബ്രഹ്മാണ്ഡകടാഹമുടയ്ക്കും പോലെ പെരുപ്പിച്ചാഹ്ലാദിക്കുന്ന സമൂഹത്തിൽ
ലാളിത്യമാർന്ന ഈ കഥ മനസ്സിൽ ലാഘവത്വം നിറയ്ക്കുന്നു. ജീവിതമെന്നാൽ ഇതൊക്കെ തന്നെ '
ഓർത്താൽ ജീവിതമൊരു ചെറിയകാര്യം' എന്ന പോലെ ഈ കഥ അവസാനിയ്ക്കുന്നു. ഇതിലെ നർമ്മവും, മനുഷ്യരും ആകർഷണീയമാണ്. നന്മയുടെയും, സ്നേഹത്തിന്റെയും തണലായി
ഒരു സ്കൂട്ടറും, വൈകാരിക പ്രശ്നങ്ങളുടെ വിശുദ്ധ ദൗത്യമായി ഒരു ബൈക്കും എങ്ങും സമാധാനം
നൽകുന്ന വീഥിയിലൂടെ ഒഴുകി നടന്നു എന്നെഴുതി രമേഷ് എട്ട് കഥകളുള്ള കഥാസമാഹാരം അവസാനിപ്പിക്കുന്നു.
രമേഷ് മേനോന്റെ ‘ബോൺസായി’ എന്ന കഥാസമാഹാരം വളരെ നല്ല വായനാനുഭം
നൽകുന്ന കൃതിയാണ്. ഇതിലെ ബോൺസായി എന്ന കൃതി പ്രത്യേകിച്ചും സ്ത്രീകളെ ആകർഷിക്കും. ബോൺസായിയായി
വീടിനുള്ളിൽ ആകർഷകമായ മൺപൂപ്പാത്രത്തിൽ സ്വയമേയറിയാതെ ചുരുങ്ങിപ്പോകുന്ന സ്ത്രീമനസ്സുകൾ
ബോൺസായിയിൽ നിന്നും ആൽമരം പോലെ മുന്നിൽ വളരുന്നു. ഒരു പകൽ രാത്രിയിലും, പട്ടുസാരിയിലും
ജീവിതത്തിന്റെ യാഥാർഥ്യത്തെ പേനത്തുമ്പിലെ മഷിക്കൂട്ടിൽ നിന്നും ആത്മാർഥതയോടെ രമേഷ്
വായനക്കാർക്കായി ലാളിത്യമാർന്ന ഭാഷയിൽ രേഖപ്പെടുത്തുന്നു. പ്രതീകങ്ങളും, പ്രമേയങ്ങളും
എഴുതിത്തെളിഞ്ഞ എഴുത്തുകാരെപ്പോലെ രമേഷ് കൈയിലേറ്റിയിരിക്കുന്നു.
ചിത്രപ്പണികളുള്ള ചെറിയ അലങ്കാരപ്പാത്രത്തിൽ
നിന്നും ബോൺസായി ആകാശത്തിലേയ്ക്കുയരും മഹാവൃക്ഷമായി
വളരുന്നതെങ്ങെനെയെന്ന് അക്ഷരസാക്ഷ്യത്തിലൂടെ കാണിച്ചു തന്ന രമേഷിന്റെ ബോൺസായിയ്ക്ക്
എല്ലാവിധ ആശംസകളും നേരുന്നു. അക്ഷരലോകത്ത്
ഈ ബോൺസായി എന്ന ചെറുകഥാസമാഹാരം സൂര്യപ്രകാശവും, മഴത്തുള്ളികളും നുകർന്ന് വായനക്കാരന്റെ
മനസ്സിലും മഹാവൃക്ഷമായി പടർന്നുപന്തലിക്കട്ടെ എന്ന് ഒരിയ്ക്കൽ കൂടി ആശംസിക്കുന്നു.
സ്നേഹാശംസകളോടെ
രമാ പ്രസന്ന പിഷാരടി
ബാംഗ്ലൂർ
Rema Prasanna Pisharody Bangalore
January
27, 2016
ORANGE DAWN
In
fairy tales, angels come down from heavens with a magic wand to fascinate our
dreams. In Poems of Muktha, I can find
the freshness of a new born dawn, mist filled soft words and a heart that beats
for an unseen moment, for a stranger and a play school of childhood and a soul
that wanders to reach upon the ultimate realm of solitude.
In
her poem titled ‘A Long Forgotten Story’ Muktha takes her pen to unveil her own
powder soft imagination;
‘’Starring the
Moonish sky
That lit to guard
The secrets of
life
It has a way lot
To walk behind and
foretell
Stories of love
braving
Courage, wars and
even betrayal..’’
Here
in these lines Muktha takes in hand the mystic Universe, continues with a
sequel frame which according to her guards the secrets of life, stories of love
braving courage, wars and even betrayal.
In
poem titled ‘The Surprise’ from 9th Standard’ Mukhta shelters her
philosophical self.
The wondrous times
of all
The Nature brought
a surprise
That cheers even
the infant
It is the happy
time of nature
To draw us towards
her beauty
………………………………………….
Oh!, the lonely
solitude has now got prize for his prayers.
Wordsworth
in his poem ‘I wandered lonely as a cloud’ gifted us a leaf from his heart to
describe how blissful solitude is.
“They flash upon that inward eye
Which is the bliss of solitude;
And then my heart with pleasure fills,
And dances with the daffodils.”
“They flash upon that inward eye
Which is the bliss of solitude;
And then my heart with pleasure fills,
And dances with the daffodils.”
Muktha expresses
her symbolic self in her heart rendering Poem ‘The Jasmine’
From the shores of
limitless sorrow, Mukhta soothes the soft petals of this Jasmine in plain
sheets of life. Change is the order of life and at one point or the other all
are helpless to hold back even a moment.
This poem fills tear drops in noon day dreams and blazes fire in the
evening canopy of a sky that witnessed a beginning and a painful end.
Now she is a
tormented one
With her pretty
leaves
Lying on the
ground weeping
Now she can claim
a beauty
That once created
jealous
…………………………
Now I watch a
little girl
Across the street
Looking at the
ravaged
Parts of her body
Weeping all day
along
Igniting a fire in
her mind..
Muktha’s
images in ‘The Stranger’ from 10th Standard did not appeal me
but it is true that somewhere in our day
to day lives we all encounter with strange
unknown fears and shadows which at the end can turn out to be our own
hallucinations.
In
‘Time’ of 7th Standard Muktha takes charge of time.
There always time
But none to waste
You touch it with
your bare heart
You can’t beat it
You Can’t Stop it
But you can win
over
If you can use
them
In
‘My Heart’ from 11th Standard Muktha talks about her quarrelsome
thought streams which at one point thread on her own heartbeats to embroider a
helpless soul.
My heart is
beating
I can’t correlate
My heart is
sinking
I can’t understand
Mukhta
cuts a chord to reach upon a horizon to ask a question and forces us to follow
her mind.
Oh tell me mind
What else should I
do?
In
her poem ‘Myself’, Muktha talks about her soul
Let me introduce
me by drawing aside beautiful curtains
……..
I am a soul with
lots of sins
that can’t be forgiven
by even God.
I am not so
intelligent
Not brilliant nor
beauty
Could I say that
am neither
Talented but just
An idiotic element
But I know myself
That I am sincere
To my heart always
That heart keeps
thudding
To me till my
death
Let
me recollect the lines of a poem titled ‘Acceptance’ by Langston Hughes
‘’God in His infinite wisdom
did not make me very wise-
so when my actions are stupid
they hardly take God by surprise’’
did not make me very wise-
so when my actions are stupid
they hardly take God by surprise’’
In
holograms we can brief a flagship giant, where here Mukhta surprised me with
her images and stunning honesty. ‘In the
rose petals of life forgetting the thorns of real life’ Mukta redeems her
childhood with her crystal cut candid words
like ‘gone are the days when we climbed the Nutmug Trees like a bird who wishes
to perch upon a tree or a mountaineer who aims at the peak..
Muktha
travels through her treasure house of imagination and connects her frames in
imageries though simple but powerful which in turn conquer the heart and even
the ever non-conquerable expectations of a reader.
I
would like to re-collect what Maya Angelou narrated in her ‘Still I Rise’
Just like moons
and like suns,
With the certainty of tides,
Just like hopes springing high,
Still I'll rise.
With the certainty of tides,
Just like hopes springing high,
Still I'll rise.
Let
me conclude with Muktha’s poem ‘The Surprise’
‘’The wondrous
times of all
The nature got a
surprise..’’
Yes,
there is ‘surprise’ not one but many
more when I read Mukhta.
It is true dear
Muktha,
from the Heavens!!!
Wow…..
the dawn broke
like an Orange…
It is the sweetest
moment of life
that glow like a
diamond..
Cheers
Rema Prasanna
Pisharody…
Saturday, January 2, 2016
Saturday, April 25, 2015
അതിരുകൾക്കരികിൽ നിന്ന് എഴുതാനേ ഞങ്ങൾക്കാവൂ
(By Rema Prasanna Pisharody)
=================================================================
പ്രിയപ്പെട്ട സബീൻ
നമ്മളിൽ ചിലർ അങ്ങനെയൊക്കെയാണ്. ചില സഹോദരങ്ങൾ സഹാനുഭൂതിയുമായ്, ലോകനന്മയ്ക്കായ് പ്രവർത്തിക്കുമ്പോൾ ചില സഹോദങ്ങൾ ഗന്ധകപ്പുക നിറഞ്ഞ മനസ്സിലെ തീനാളങ്ങളായിരിക്കും നമുക്കേകുക.. അതിരുകൾ തിരിച്ച് ഭാഗം പിരിഞ്ഞ് പോയ ദേശത്തിൽ മാത്രമല്ല, ഭൂമിയിലെ ഏറ്റവും വലിയ വൻ കരയുടെ പലേ ദിക്കിലും അശാന്തി ആധികാരികമായി കൈയടയാളം പതിപ്പിച്ചിരിക്കുന്നു.
പ്രിയപ്പെട്ട സബീൻ, മനുഷ്യാവകാശമെന്നത് മഹനീയമായ വാക്കാണെങ്കിലും സങ്കുചിതത്വത്തിന്റെ വൻകരകളെ മനസ്സിൽ പ്രതിഷ്ടിക്കും നമ്മുടെ ചില സഹോദരങ്ങൾക്ക് അത് മനസ്സിലാവുന്നില്ല എന്നത് നിർഭാഗ്യകരമായ അവസ്ഥാവിശേഷമാണ്. ആയുധങ്ങളുടെ കോട്ടകൾ ഹൃദയത്തിൽ പണിതുയർത്തിയവർ നിറയൊഴിക്കുമ്പോൾ മനുഷ്യാവകാശപ്രവർത്തനമെന്നത് അറിവില്ലായ്മയുടെ നീതിപുസ്ത്കത്തിൽ അപരാധമായി എന്നത് ദു:ഖകരം.
പ്രതികരിക്കാതിരിക്കുക എന്ന നയതന്ത്രപരമായ രക്ഷപ്പെടലാണ് പലരും ഇന്നത്തെ സമൂഹത്തിൽ പിൻ തുടരുന്നത്. തീവ്രഭാവത്തിന്റെ വിശ്വാസപ്രമാണങ്ങളെ എതിർക്കുന്നവർ അനുഭവിക്കുന്ന പലവിധ പീഢനങ്ങളും ലോകം നടുക്കത്തോടെ വായിച്ചറിയുമ്പോൾ സബീൻ നിങ്ങളെപ്പോലുള്ളവർ മനുഷ്യാവകാശത്തിനായി സ്വന്തം ജീവൻ പണയം വയ്ക്കുന്നു. നിങ്ങൾക്ക് നേരെ നിറയൊഴിച്ച സഹോദരങ്ങൾ അറിയാൻ ശ്രമിച്ചിട്ടുണ്ടാവില്ല മനുഷ്യത്വം മതങ്ങൾക്കും മേലെ നിൽക്കുന്ന മഹനീയമായ ഒരു സങ്കല്പമാണ് എന്നത്.
അസ്വസ്ഥലോകത്തിന്റെ രേഖാചിത്രങ്ങൾ കണ്ടുനീങ്ങും അരക്ഷിതമാം മനസ്സു കൊണ്ട് പ്രപഞ്ചത്തിലെ പ്രദക്ഷിണപഥത്തിൽ സഞ്ചരിക്കുന്ന അനേകഗ്രഹങ്ങളിലൊന്നാണ് ഈ ഭൂമിയെന്നും ആ പ്രദക്ഷിണവഴിയിലുണ്ടാകാനിടയുള്ള ഒരു ചെറിയ അപകടം പോലും ഭൂമിയിലെ ജീവജാലങ്ങളെയൊന്നാകെ ഇല്ലാതാക്കാനും കഴിയും എന്ന് ഒരിയ്ക്കലെങ്കിലും ചിന്തിക്കാനാനായാൽ ഗന്ധകക്കൂട്ടുകൾ തേടി മനുഷ്യർ ജന്മം പാഴാക്കാനിടയില്ല.
ആദരാഞ്ജലികൾ സബീൻ..
അതിരുകൾക്കരികിൽ നിന്ന് എഴുതാനേ ഞങ്ങൾക്കാവൂ...
അത്രയ്ക്കും നിസ്സഹായരായിരിക്കുന്നു മനുഷ്യർ...
അതിരുകൾക്കരികിൽ നിന്ന് എഴുതാനേ ഞങ്ങൾക്കാവൂ...
അത്രയ്ക്കും നിസ്സഹായരായിരിക്കുന്നു മനുഷ്യർ...
Sunday, April 12, 2015
ഫ്ലൈയിംഗ് കോഫിൻസ്
(By Rema Prasanna Pisharody)
April 12, 2015 Sunday
മിഗ് എന്ന പറക്കും മരണപേടകത്തിൻ ദുരൂഹത നീങ്ങും മുൻപേ വീണ്ടും ഇതാ റാഫേൽ. 2006ലെ രംഗ് ദേ ബാസന്തി എന്ന ഹിന്ദി സിനിമയിലൂടെ മിഗ് എന്ന മരണക്കെണിയുടെ കഥകൾ കണ്ട് രോഷം കൊണ്ട ജനസഞ്ചയം അതെന്നേ മറന്ന് കഴിഞ്ഞിരിക്കുന്നു. മനസ്സാക്ഷിയെ മരവിക്കുന്ന സംഭവങ്ങൾ ചുറ്റും നടക്കുമ്പോൾ ജനങ്ങൾ ഭരണകൂടത്തിൽ നിന്നകന്ന് സ്വയമേ കൂട്ടായ്മകളുണ്ടാക്കുകയും മാനവികതയുടെ ഉന്നമനത്തിനായ് പ്രവർത്തിക്കുകയും ചെയ്യുന്നു എന്ന് ശബ്ദമുയർത്തി രംഗ് ദേ ബാസന്തി എന്ന സിനിമ ജനസമൂഹത്തോടന്ന് പറഞ്ഞു...
മിഗ് എന്ന വ്യോമയാനത്തെ പറക്കും മരണപേടകമെന്ന് വിളിക്കാനാരംഭിച്ചത് അതിൽ സഞ്ചരിച്ച് മരണപ്പെട്ടവരുടെ സംഖ്യ ക്രമാതീതമായി വർദ്ധിക്കാൻ തുടങ്ങിയപ്പോഴാണ്. ഫ്രഞ്ച് വിമാനമായ മിഗിന്റെ ഇറക്കുമതിയെ ചൊല്ലിയുണ്ടായ ഡിഫൻസ് ഡീലിന്റെ കറുത്ത പുക മാറും മുൻപേ ഇപ്പോൾ 20 മില്യൻ ഡോളറിന്റെ റാഫേൽ. ദാസോൾട് റാഫേൽ എന്ന പോർവിമാനത്തിന്റെ പ്രവർത്തന ഗുണമേന്മയെ ചൊല്ലിയുള്ള സംശയങ്ങൾ ബാക്കിനിൽക്കെയാണ് പലരും ട്രബിൾ ഷൂട്ടർ എന്ന് വിളിക്കുന്ന ഭാരതീയ ജനതാപാർട്ടിയിലെ തന്നെ ഡോക്ടർ സുബ്രമണ്യം സ്വാമി ഈ ഡിഫൻസ് ഡീലിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഈ ഡീലുമായി ഗവണ്മെന്റ് മുന്നോട്ട് പോയാൽ കോടതിയെ സമീപിക്കും എന്നാണ് ഡോക്ടർ സ്വാമിയുടെ നിലപാട്, 36 റാഫേൽ വിമാനങ്ങളുടെ കരാറാണ് ഇപ്പോൾ നടക്കുന്നത്. 1200 കോടി രൂപയോളം വരുന്ന 120 വിമാനങ്ങൾ വാങ്ങാനായിരുന്നു ആദ്യ തീരുമാനം എന്ന് കേൾക്കുന്നു.
ദാസോൾട് ഏവിയേഷന്റെ റാഫേൽ എന്ന യുദ്ധവിമാനത്തിന്റെ ഗുണമേന്മയെപ്പറ്റി ഏകപക്ഷീയമായ അഭിപ്രായം നിലവിലില്ല. കോടികളുടെ ഇടപാടുകൾ നടക്കുന്ന ഇത്തരം വ്യാപാരങ്ങളിൽ ഡിഫൻസ് മന്ത്രാലയം സൂക്ഷിക്കുന്ന നിഗൂഢത മിഗ് എന്ന പറക്കുന്ന മരണപേടകത്തോളം വലുതാണ്.
ഫ്ലയിംഗ് കോഫിനുകൾ നമുക്കാവശ്യമോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. സാധാരണ ജനങ്ങൾക്ക് ചിന്തിക്കാനാവുന്നതിലും സങ്കീർണ്ണമായ ഇത്തരം ഇറക്കുമതികൾ രാജ്യത്തിന്റെ സുരക്ഷയുടെ പേരിലാണ് നടന്നുകൊണ്ടിരിക്കുന്നത്. സുരക്ഷയുടെ പേരിൽ പറക്കും മരണപേടകങ്ങളിലേറി മരിച്ച് വീഴുന്ന നമ്മുടെ രാജ്യ സുരക്ഷാ സൈനികരായ വൈമാനികരേ, ഈയവസരത്തിൽ അറിയാതെയെങ്കിലും നിങ്ങളെയോർമ്മിച്ചുപോകുന്നു....
Saturday, April 11, 2015
കനകരേഖാലക്ഷ്മി
(By Rema Prasanna Pisharody)
BMWA Bangalore Prize Winning Story
ഗോവയിലെ സാലിഗാവോയിൽ അന്ന് ഹെറിറ്റേജ് ഫെസ്റ്റിവൽ ആയിരുന്നു. മദർ ഓഫ് ഗോഡ് എന്നർഥം വരുന്ന ‘Mae De Deus’ ദേവാലയത്തിനെതിർവശത്തെ വിശാലമായ മൈതാനത്തായിരുന്നു സാംസ്കാരിക ഉത്സവം. ഉത്സവാഘോഷത്തിന്റെ തിരക്കിനും ആരവത്തിനുമിടയിലൂടെ നിത്യ നടന്നു. രാജാക്കന്മാരുടെയും സേനാനായകന്മാരുടെയും വേഷങ്ങളിഞ്ഞവർ അകത്തേയ്ക്ക് കയറുന്ന കമാനങ്ങളാൽ അലംകൃതമായ വാതിലിനരികിൽ നിൽക്കുന്നുണ്ടായിരുന്നു. വലുതുവശത്തെ സ്റ്റോളിൽ ആദ്യം നിത്യ കണ്ടത് പഴയകാല കാർ ശേഖരങ്ങളായിരുന്നു. 1928ലെ മോറിസ് ഓക്സ്ഫോർഡ്, 1939ലെ മെഴ്സിഡസ് ബെൻസ്, പിന്നെയൊരു ഷെവർലെറ്റ് കരേറിയ. ലോർന എന്നൊരു ഗായിക പാടുന്നതിനനുസരിച്ച് ആളുകൾ ശബ്ദഘോഷം മുഴക്കുന്നുണ്ടായിരുന്നു. നിത്യയുടെ മനസ്സിൽ ഗോവൻ കടൽത്തീരങ്ങളിലെ സായാഹ്നത്തിന്റെ തണുപ്പായിരുന്നു. ജനുവരി ഗോവയിലെ തീയുണർത്തും പകൽക്കാലങ്ങളെ മെല്ലെയൊന്നാറ്റിത്തണുപ്പിച്ചിരിക്കുന്നു.
നിത്യയ്ക്ക് പോവേണ്ട ഹൊരനാട് കുറെയകലെ. ഗോവയിൽ നിന്നും തിരികെ കാർവാറിലൂടെ ഇടയിൽ തിരിഞ്ഞുപോകുന്ന ഗോകർണ്ണത്തേയ്ക്കുള്ള വഴി കടന്ന് മുരുഡേശ്വറിനരികിലൂടെ, കുമ്പാശിയും കൊല്ലൂർ മൂകാംബികയും, ആകുംബയിലെ കുത്തെനെയുള്ള ഹെയർപിൻ വളവുകൾ ഒഴിവാക്കാൻ ദൂരം കൂടുതലുള്ള വഴിയിലൂടെ ശൃംഗേരിയും കടന്നൊരു യാത്ര. ആ വഴി കുണ്ടും കുഴിയും പൊടിയുമായ് നീണ്ടുപോയി. മാംഗ്ലൂർ-ധർമ്മസ്ഥല ദേശീയപാതയിലൂടെ വന്നിരുന്നെങ്കിൽ ഹൊരനാടിലേയ്ക്കുള്ള വഴി ഇത്ര പ്രയാസകരമാകുമായിരുന്നില്ല എന്ന് നിത്യ മനസ്സിൽ പറഞ്ഞു. ശൃംഗേരിയിലൂടെ ഹൊരനാട്ടിലേയ്ക്കുള്ള വഴിയിൽ വനപ്രദേശങ്ങളുണ്ടായിരുന്നു. ഹൊരനാട്ടിൽ നിത്യയ്ക്ക് കാണേണ്ടതായി ഒരാളുണ്ട് - കനകരേഖാലക്ഷ്മി.
സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന 'ദയാമയി' എന്ന ഒരു സംഘടനയ്ക്ക് നിയമോപദേശം നൽകുന്ന അപർണ്ണ അയ്യരേകിയ കുറിപ്പുകൾ നിത്യയുടെ കൈയിലുണ്ട്.
ഹൊരനാടിന്റെ മനോഹാരിത നിത്യയെ അതിശയിപ്പിച്ചു. ഹരിതാഭമായ ഒരു പ്രപഞ്ചം. കാണുന്ന ദിക്കിലെല്ലാം ഭദ്രാ നദിയൊഴുകുന്നു. പശ്ചിമഘട്ടത്തിലെ ഗംഗാമൂലത്തിൽ നിന്നൊഴുകി ഭദ്രാനദിയും ചിക്മഗ്ലൂരിലും, ശിവമോഗയിലുമായൊഴുകുന്ന തുംഗയും ചേർന്ന് തുംഗഭദ്രയാവുന്ന കൂഡലി എന്ന സ്ഥലം നിത്യ ഒരിക്കൽ സന്ദർശിച്ചിട്ടുണ്ട്. പശ്ചിമഘട്ടത്തിൽ ഗംഗാമൂലത്തിൽ നിന്നുത്ഭവിക്കുന്ന മൂന്ന് നദികളാണ് തുംഗയും ഭദ്രയും, നേത്രാവതിയും. ധർമ്മസ്ഥലയിലൂടെയാണ് നേത്രാവതി ഒഴുകുന്നത്.
ഹൊരനാടിലെ മലനാടൻ നിരകളിൽ കാപ്പി, തേയിലത്തോട്ടങ്ങൾ. എത്ര മനോഹരം ഈ സ്ഥലം. കയറ്റങ്ങളും, ഇറക്കങ്ങളും അനേകമുള്ള പാതയെത്തിച്ചേരുന്ന അന്നപൂർണ്ണേശ്വരിയുടെ ദേവാലയം, കലശത്തിനാകൃതിയുള്ള കളസ എന്ന സ്ഥലം, അവിടെയുള്ള കളസേശ്വർ എന്നറിയപ്പെടുന്ന ശിവന്റെ ദേവാലയം. നിത്യയുടെ മനസ്സിലേയ്ക്കും ഹൃദയത്തിലേയ്ക്കും കലർപ്പില്ലാത്ത ജീവവായുവിന്റെ പ്രവാഹമൊഴുകി.
അപർണ്ണയുടെ ഡയറിക്കുറിപ്പുകൾക്ക് 15 വർഷത്തെ പഴക്കമുണ്ട്. കനകരേഖാലക്ഷ്മി ഹൊരനാട്ടിലുണ്ടായേക്കാം, ജീവിച്ചിരിക്കുന്നുവോ, എന്നൊരു സംശയം പോലും അപർണ്ണ പറഞ്ഞിരിക്കുന്നു. തിരുച്ചിറപ്പള്ളി, ശ്രീരംഗം, മധുര എന്നിവിടങ്ങളിൽ നിന്നും കനകരേഖാലക്ഷ്മിയെ നിത്യ അറിഞ്ഞുതുടങ്ങി.
പഴയകാലത്തെ പ്രശസ്ത നർത്തകിമാരെപ്പറ്റി ഒരു പുസ്തകം എഴുതാനെന്ന് പലരോടും പറയേണ്ടിവന്നു നിത്യയ്ക്ക്. കനകയുടെ നൃത്ത ടീച്ചർ, പഴയ അയൽക്കാർ, സൈയ്ന്റ് മേരീസ് കോൺവെന്റ് എന്നിവിടങ്ങളിൽ നിന്നെല്ലാം പല വിവരങ്ങളും നിത്യയ്ക്ക് ലഭിച്ചു.
ഹൊരനാട്ടിൽ കനകയെ കാണാനായെങ്കിൽ… നിത്യ ആശിച്ചു.
വഴിയിലെ ഇരുനൂറിലധികം പഴക്കമുള്ള ഹള്ളിമനയിൽ കനകയെ കുറിച്ചന്വേഷിച്ചു. കന്നഡയിൽ ഹള്ളി എന്നാൽ ഗ്രാമം എന്നർഥം. ഹള്ളിമനയിലെ മലനാട് സ്പൈസിൽ ജോലി ചെയ്തിരുന്ന പെൺകുട്ടികൾക്കും കനകയെ അറിയില്ലായിരുന്നു.
കളസയ്ക്കരികിലൊരു സ്കൂൾ ഉണ്ട്, കുട്ടികളെ ഭരതനാട്യം പഠിപ്പിക്കുന്ന രാധിക എന്നൊരു അദ്ധ്യാപിക അവിടെയുണ്ട് അവരോടു ചോദിച്ചാൽ അറിയാൻ കഴിഞ്ഞേക്കും. കനകയെ അവിടെയന്വേഷിച്ചോളൂ.
മലനാട് സ്പൈസിലെ ഒരു പെൺകുട്ടി പറഞ്ഞു.
സ്കൂൾ വഴിയിലേയ്ക്ക് കാർ തിരികെ വിടുമ്പോൾ കൂടെ സഹായിക്കാൻ വന്നിരുന്ന കല്യാണി കാറിലിരുന്ന് ഉറങ്ങുന്നത് നിത്യ കണ്ടു. പാവം, കുറെയേറെ കഷ്ടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ കുറേയേറെ വർഷങ്ങളായി ഉറക്കം പോലുമില്ല. അടുക്കിയൊതുക്കി ജോലി തീർത്തുവരുമ്പോഴേക്കും ഒരു മണികഴിയും. രാത്രിയുറക്കം കുറവ്. വഴി ചോദിക്കാനായി നിത്യ വഴിയരികിലെ സുഗന്ധദ്രവ്യങ്ങൾ, തേയില, കാപ്പി എന്നിവ വിൽക്കുന്ന ഒരു കടയിലേയ്ക്ക് കയറി. സ്കൂൾ ഒരു കിലോമീറ്റർ ദൂരയെന്നവിടെയിരുന്നിരുന്ന സ്ത്രീ പറഞ്ഞു. നിത്യയ്ക്ക് വിശക്കുന്നുണ്ടായിരുന്നു. ഭക്ഷണം എവിടെ ലഭിക്കുമെന്ന് ചോദിച്ചപ്പോൾ അല്പദൂരം മുന്നോട്ട് പോയാൽ ഒരു കടയോട് ചേർന്ന് ആവശ്യക്കാർക്കായ് ലഘുഭക്ഷണമുണ്ടാക്കുന്ന ഒരു സ്ഥലമുണ്ട് എന്ന് കടയുടമസ്ഥ പറഞ്ഞു. ഇരുപതടി മുന്നോട്ട് പോയപ്പോൾ ‘ഹർഷാ സ്പൈസ്’ എന്നൊരു ബോർഡ് നിത്യ കണ്ടു. അവിടെ കാർ നിർത്തി ഭക്ഷണം കിട്ടുമോ എന്നന്വേഷിച്ചു.
ഹർഷാ സ്പൈസിലിരുന്നതും ഒരു സ്ത്രീയായിരുന്നു. മലനാടിലെ പല കടകളും വീടിനോട് ചേർന്നായിരുന്നു. വീടിന്റെ മുൻഭാഗം കടയാക്കി മാറ്റി അവിടെ പലതരം സുഗന്ധവ്യഞ്ജനങ്ങൾ വില്പനക്കായ് അടുക്കി വച്ചിരുന്നു. നിത്യ രണ്ട് ദോശയ്ക്ക് ഓർഡർ ചെയ്തു. പാചകക്കാരനോട് ദോശയുണ്ടാക്കാൻ പറഞ്ഞ് നിത്യയോട് ഇരിക്കാൻ പറഞ്ഞു കടയുടമസ്ഥ.
വെറുതെയിരിക്കാനാവാതെ നിത്യ ചോദിച്ചു
എന്താ പേര്?
വിദ്യ..
അവർപറഞ്ഞു
ഈ സുഗന്ധവ്യഞ്ജനങ്ങളൊക്കെ എവിടെ നിന്നുവരുന്നു?.
കുറെയൊക്ക ഞങ്ങളുടെ എസ്റ്റേറ്റിൽ നിന്ന്.
വളരെ നല്ലത്, വിദ്യയുടെ വീട്?
ജനിച്ചതും വളർന്നതുമെല്ലാം ഇവിടെ തന്നെ.
അന്നപൂർണ്ണേശ്വരിയെ കാണാൻ വന്നതാവുമല്ലേ?
സ്ഥിരീകരണം ആവശ്യമില്ലാത്തതു പോലെ വിദ്യ ചോദിച്ചു
നിത്യയ്ക്കൊന്നു മനസ്സിലായി. വിദ്യ ഇവിടെ ജനിച്ചു വളർന്നയാൾ. കനകരേഖാലക്ഷ്മിയെ അറിയാൻ വിദ്യ സഹായിച്ചേക്കും.
സംസാരം തുടരാനായ് നിത്യ വെറുതെ പറഞ്ഞു.
അന്നപൂർണ്ണേശ്വരി, മൂകാംബിക, ശൃംഗേരി ഇവിടെയെല്ലാകൂടി ഒരു യാത്ര. പക്ഷെ പ്രധാനമായും ഞാൻ വേറൊരാളെ അന്വേഷിച്ചാണു വന്നിരിക്കുന്നത്.
വിദ്യക്കെന്നെ ഒന്നു സഹായിക്കാനാവുമോ.
തീർച്ചയായും.
ഇവിടെയുള്ള സ്കൂളിൽ നൃത്തം പഠിപ്പിക്കുന്ന രാധികയെ ഒന്നു കാണണം…
രാധികയെ കാണാനായിട്ടാണോ ഇത്ര ദൂരം വന്നത്.
അല്ല, എനിക്ക് കാണേണ്ടത് വേറൊരാളെ…
ഒരു കനകരേഖാലക്ഷ്മിയെ…
വിദ്യക്ക് ഇവിടെ പണ്ട് താമസിച്ചിരുന്ന കനകരേഖാലക്ഷ്മിയെപ്പറ്റി എന്തെങ്കിലും അറിയുമോ?
വിദ്യയുടെ മുഖത്തേയ്ക്ക് നിത്യ നോക്കി.
അവിടെ പ്രത്യേകിച്ചൊന്നും നിത്യയ്ക്ക് കാണാനായില്ല.
കനകരേഖാലക്ഷ്മി……..ആരാണവർ?.
ഒരു നർത്തകിയായിരുന്നു…
നിത്യ തുടർന്നു പറഞ്ഞു..
പഴയകാലത്തെ പ്രശസ്ത നർത്തകികളെകുറിച്ച് ഒരു പുസ്തകം എഴുതുന്നു ഞാൻ.
അതിലെയൊരു അദ്ധ്യായത്തിൽ കനകരേഖാലക്ഷ്മിയെ ചേർക്കണമെന്നുണ്ട്..
ഒരല്പം വിസ്മയം വിദ്യയിലുണർന്നു.
അത്രയ്ക്ക് വലിയ നർത്തകിയായിരുന്നുവോ കനക?...
അപർണ്ണ അയ്യർ ആൽബത്തിൽ നിന്നെടുത്തു കാട്ടിയ കനകയുടെ ഒരു ചിത്രം നിത്യ മനസ്സിലോർമ്മിച്ചു. തിരുച്ചിറപ്പള്ളിയിലെ 3800 ദശലക്ഷവർഷങ്ങൾ പഴക്കമുണ്ടെന്ന് പറയപ്പെടുന്ന പാറക്കോട്ടെയെ ചുറ്റിയൊഴുകും കാവേരിനദിയുടെ പശ്ചാത്തലത്തിൽ കനകയുടെ നൃത്തവേഷത്തിലുള്ള ഒരു ചിത്രം. കനകയുടെ ആ ചിത്രവും, ചിദംബരത്തിലെ ഒരു ചിത്രവും മനസ്സിലേറ്റി നിത്യ പറഞ്ഞു
വലിയ നർത്തകി ആകേണ്ടിയിരുന്നവർ..
പല പ്രശസ്തനർത്തകിമാരുടെയും പിൻഗാമി ആകേണ്ടിയിരുന്നവർ എന്നൊക്കെ കനകയെപ്പറ്റി എഴുതിയ ചില വാർത്താകുറിപ്പുകൾ കണ്ടിട്ടുണ്ട്.
പിന്നീടെന്തു സംഭവിച്ചു? വിദ്യയുടെ ചോദ്യം വളരെ സൗമ്യമായിരുന്നു.
നിത്യ അല്പനേരം ഒന്നും സംസാരിച്ചില്ല. പിന്നീട് മെല്ലെ പറഞ്ഞു
മൈസൂറിൽ നിന്നും ശ്രീരംഗത്തേയ്ക്ക് തഞ്ചാവൂർ പെയിന്റിംഗിനെകുറിച്ച് ഗവേഷണം ചെയ്യാനെത്തിയ ഒരാളുമായി കനക പ്രണയത്തിലാവുകയും, വീട്ടിൽ നിന്നൊളിച്ചോടുകയും ചെയ്തു. അവർ കുറെ നാൾ തഞ്ചാവൂരിലും, പിന്നെ മധുരയിലും താമസിച്ചു. ഒരു നിഗൂഢതപോലെ കനക നൃത്ത വേദിയിൽ നിന്നകന്നു. പിന്നീടാരും കനകരേഖാലക്ഷ്മിയുടെ നൃത്തം കണ്ടിട്ടില്ല. പക്ഷെ എനിക്കീ പുസ്തകം പൂർത്തിയാക്കാൻ കനകയെ കണ്ടെത്തേണ്ടതുണ്ട്.
കനകയെ കാണാനായില്ലെങ്കിൽ നിത്യ എന്തു ചെയ്യും. എന്തെങ്കിലും എഴുതി പുസ്തകം പൂർത്തിയാക്കുമോ.
വിദ്യയുടെ ചോദ്യം നിത്യയെ ആകർഷിച്ചു.
ഇല്ല.. കനകയെ കാണാനായില്ലെങ്കിൽ എനിക്കിതെഴുതി മുഴുമിപ്പിക്കാനാവില്ല.
കനകയെ ഹൊരനാട്ടിൽ കാണാനാവുമെന്നൊരു പ്രതീക്ഷ നിത്യയ്ക്കുണ്ടായിരുന്നു.
ദോശയ്ക്കുള്ള പണംകൊടുത്ത് തിരികെയിറങ്ങാൻ തുടങ്ങുമ്പോൾ നിത്യയ്ക്കാകെ നിരാശതോന്നി. കാറിനടുത്തേയ്ക്ക് നടക്കുമ്പോൾ കാറിന്റെ മുൻഭാഗത്തെ ടയർ തകരാറിലായിരിക്കുന്നത് നിത്യ കണ്ടു. അതറിയാതെ ഡ്രൈവറും ഉറങ്ങുകയായിരുന്നു. അയാളെ ഉണർത്തി ടയർ മാറ്റാനാവശ്യപ്പെട്ട് നിത്യ വീണ്ടും വിദ്യയുടെ കടയിലേയ്ക്ക് കയറി.
ടയർ നേരെയാവും വരെ ഇവിടെയിരിക്കാനാവുമോ…
വിദ്യ ഒന്നു മന്ദഹസിച്ചു.
ഇന്ന് തിരികെ പോവുമോ?
ഇനിയിപ്പോൾ പോകാതിരിക്കുന്നത് നല്ലത്. വൈകിയാൽ താഴേക്കിറങ്ങാൻ കഷ്ടപ്പാടാകും. പകൽ പോവുകയാവും നല്ലത്.
വനപാതയിലെ രാത്രിസഞ്ചാരം അത്ര സുഖകരമാവില്ല..
നിത്യയുടെ മനസ്സിൽ കനകരേഖാലക്ഷ്മിയെ കാണാനാവാഞ്ഞതിന്റെ നിരാശയുണ്ടായിരുന്നു.
വിദ്യ നിത്യയ്ക്ക് വേണ്ടി അറിയുന്ന ഒരാളുടെ ഹോം സ്റ്റേ ഏർപ്പാടാക്കി കൊടുത്തു. വിദ്യയുടെ വീടിനരികിലായിരുന്നു ആ ഹോം സ്റ്റേ. ഉറങ്ങുന്നതിനു മുൻപ് അപർണ്ണ അയ്യരുടെ കുറിപ്പുകൾ നിത്യ ഒരിക്കൽ കൂടി വായിച്ചു. പിറ്റേന്ന് മഞ്ഞുമൂടിയ വഴിയിലൂടെ കളസേശ്വറിലേയ്ക്ക് നടക്കുമ്പോൾ വിദ്യയും കൂടെ വന്നു. നടക്കുന്നതിനിടയിൽ വിദ്യ പറഞ്ഞു.
കനകയുടെയേതെങ്കിലും ഫോട്ടോ തരികയാണെങ്കിൽ ഞാനിവിടെ അന്വേഷിക്കാം.
എന്റെ കൈയിൽ പഴയ ഒന്നു രണ്ട് നൃത്ത ചിത്രങ്ങൾ ഉണ്ട്. പതിനഞ്ചു വർഷം മുൻപുള്ളത്...
കനകയെപ്പറ്റി എന്തൊക്കെ നിത്യയ്ക്കറിയാം?.. വിദ്യ ചോദിച്ചു
പറയണമോ വേണ്ടയോ എന്ന് നിത്യയ്ക്ക് സംശയമുണ്ടായി
പറഞ്ഞാൽ എന്തെങ്കിലും സഹായം കിട്ടിയേക്ക്കും..
നിത്യയ്ക്ക് കനകയെ അറിയേണ്ടിയിരിക്കുന്നു.
കേട്ടോളൂ എനിക്കറിയുന്ന കഥ..
കനകരേഖാലക്ഷ്മി തിരുച്ചിറപ്പള്ളിയിൽ ജനിച്ചു. നാലുപെൺകുട്ടികളുള്ള വീട്. നൃത്തത്തിലുള്ള താല്പര്യം കൊണ്ട് സരസ്വതി എന്ന വീടിനടുത്തുള്ള നൃത്തടീച്ചർ കനകയെ പ്രതിഫലം വാങ്ങാതെ നൃത്തം പഠിപ്പിച്ചിരുന്നു. ഫീസ് കൊടുക്കാനുള്ള ധനസ്ഥിതിയൊന്നും കനകയുടെ വീട്ടിലില്ലായിരുന്നു. കനക വളർന്നു. നല്ല നർത്തകിയായി. പന്ത്രണ്ടാം വയസ്സിൽ അരങ്ങേറ്റം. പിന്നെയനേകം സഭകളിൽ, പൊതുപരിപാടികളിൽ നൃത്തം ചെയ്തു. കനകരേഖാലക്ഷ്മിയെന്ന പേരു തന്നെ ഒരു കൗതുകമായിരുന്നു. കനകം എന്ന മുത്തശ്ശിയുടെ പേരും രേഖ എന്ന സ്വന്തം പേരും ലക്ഷ്മി എന്ന സമ്പത്തിന്റെ ദേവിയുടെ പേരും ചേർന്ന കനകരേഖാലക്ഷ്മി. ലക്ഷ്മീ, ലക്ഷ്മീ എന്ന് വിളിച്ചുകൊണ്ടേയിരുന്നാൽ ധനം കൈയിൽ വന്നു ചേരും എന്ന് കനകയുടെ അമ്മ വിശ്വസിച്ചിരുന്നു. ആർക്കും സമ്മതമില്ലാതെയിരുന്ന പ്രണയവിവാഹവും ഒളിച്ചോട്ടവും കനകയെന്നെ നർത്തകിയെ ഇല്ലാതെയാക്കി. അതിനിടയിൽ കനകയ്ക്ക് ഒരു മകളുണ്ടായി. ജീവിക്കാനൊരു മാർഗമില്ലാതെയായപ്പോൾ കനക നൃത്തം പഠിപ്പിക്കാൻ തുടങ്ങി. ചെറിയ വാടകവീടും, കഷ്ടപ്പാടും അതിനോടു ചേർന്നുള്ള ചെറിയ, വലിയ വഴക്കുകളും കനകയെ കുറെയേറേ തളർത്തി.
അപർണ്ണ അയ്യരുടെ മകളെ നൃത്തം പഠിപ്പിച്ചിരുന്നു കനക. കനകയെ ഏറ്റവുമടുത്തറിഞ്ഞയാളാണ് അപർണ്ണ അയ്യർ. കഷ്ടപ്പാടും ദുരിതവുമേറിയപ്പോൾ സിനിമയിലൊരു നർത്തകിയുടെ ജീവിതകഥ ചെയ്യാനെന്ന് പറഞ്ഞ് കനകയുടെ ഭർത്താവ് നിർബന്ധിച്ച് കനകയെ മദ്രാസിലേയ്ക്ക് കൊണ്ടുപോയി. അവർ താമസിച്ചിരുന്ന ലോഡ്ജിൽ ഒരു ദുരന്തമുണ്ടായി. മദ്യപിച്ച കുറേ ആളുകൾ കനകയെ ശല്യം ചെയ്യാനെത്തിയെന്നും കനകയുടെ ഭർത്താവ് കൊലചെയ്യപ്പെട്ടുവെന്നും അപർണ്ണയുടെ കുറിപ്പിലുണ്ടായിരുന്നു. പിന്നീട് കേസുണ്ടായി. കനകയെ അപർണ്ണ അയ്യർ രക്ഷിച്ചു.
കളസേശ്വരന്റെ അമ്പലത്തിന്റെ കൽക്കെട്ടുകൾ കയറുമ്പോൾ അവിടെ ദേവപ്രതിമയുമായി, വാദ്യഘോഷത്തോടെ ചുറ്റുപ്രദക്ഷിണമായിരുന്നു.
കനകയെ ഒന്ന് കാട്ടിത്തരണേ…
നിത്യ പ്രാർഥിച്ചു.
പിന്നീട് അകത്ത് പൂജ നടക്കുമ്പോൾ തൊഴാൻ നിൽക്കുന്ന രണ്ടു വശങ്ങളിലും തൂക്കിയിട്ടിരുന്ന ഓട്ടുമണികൾ നിത്യ ശ്രദ്ധിച്ചു. ആരതിയുഴിയും നേരം ഭക്തർ ആ ഓട്ടുമണികൾ അടിച്ചുകൊണ്ടേയിരുന്നു. നിത്യയ്ക്ക് ഒരേയൊരാവശ്യമേ ഉണ്ടായിരുന്നുള്ളൂ. കനകരേഖാലക്ഷ്മിയെ കാണണം..
തൊഴുത് തീർഥവും, വിഭൂതിയും വാങ്ങി തിരികെയിറങ്ങുമ്പോൾ നിത്യ പറഞ്ഞു.
ശിവനോട് പറഞ്ഞിട്ടുണ്ട് കനകയെ കാട്ടിത്തരാൻ.
വിദ്യ ഒന്നു മന്ദഹസിച്ചു. പിന്നീട് പറഞ്ഞു
ഞാൻ ഒന്നും ആവശ്യപ്പെടാറില്ല.
കുറെ നേരം നിശ്ശബ്ദയായിരുന്നു വിദ്യ.
പ്രദക്ഷിണവഴിയിലെ ഒരു ഇടനാഴിയിലെത്തിയപ്പോൾ വിദ്യ പറഞ്ഞു.
നമുക്കല്പനേരമിവിടെയിരിക്കാം..
എത്ര നാളുകളായി നിത്യ കനകയെന്വേഷിക്കുന്നു?
ഓർമ്മയുടെയിതളുകൾ മെല്ലെ മനസ്സിൽ നിന്നടർത്തി നിത്യ പറഞ്ഞു..
ഏകദേശം ആറുവർഷമാകുന്നു.
വിദ്യ വീണ്ടും നിശ്ശബ്ദയായി..
പിന്നീട് വളരെ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു
എനിക്കറിയാം കനകയെ..
അപർണ്ണ പറയരുതെന്ന് പ്രത്യേകം പറഞ്ഞതുകൊണ്ട് അറിയില്ലയെന്ന് പറഞ്ഞു ഞാൻ.
നിത്യ അറിഞ്ഞ കനകയുടെ കഥയിലെ അവസാനഭാഗം അങ്ങനെയല്ല..
കനകയുടെ ഭർത്താവ് മരിച്ചിട്ടില്ല. മരിച്ചത് കനകയെ മദ്യലഹരിയിൽ ഉപദ്രവിക്കാൻ വന്ന സിനിമയെടുക്കുന്നുവെന്ന് പറഞ്ഞ ആൾ. അയാൾ സിനിമയിലെ ആളെന്ന് കനകയുടെ ഭർത്താവിനെ വിശ്വസിപ്പിച്ചാതാകാനും സാദ്ധ്യതയുണ്ട്. കനകയുടെ ഭർത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. പിന്നീട് വിട്ടയച്ചു. ഭർത്താവിന്റെ അമ്മാവൻ പോലീസ് ഫോഴ്സിലായിരുന്നു. സംഭവം നടന്ന ലോഡ്ജ് ഒരു രാഷ്ടീയക്കാരന്റെ ബന്ധുവിന്റേതായിരുന്നു. സിനിമയെടുക്കുന്നുവെന്ന് വിശ്വസിപ്പിച്ചയാളുടെ മരണം ഹൃദയാഘാതമായി മാറി.
ഏതോ നിഗൂഢലോകത്തിലൂടെ സഞ്ചരിക്കും പോൽ വിദ്യ പറഞ്ഞുകൊണ്ടേയിരുന്നു.
സ്വയരക്ഷയ്ക്കായ് എപ്പോഴും അടുക്കളയിൽ ഉപയോഗിച്ചിരുന്ന ചെറിയ ഒരു കത്തി കനക കൈയിൽ കരുതാറുണ്ടായിരുന്നു. അന്ന് അയാൾ ആക്രമിക്കാൻ വന്നപ്പോൾ വാതിൽ തുറന്ന് രക്ഷപ്പെടാൻ നോക്കി. അത് സാധ്യമല്ലെന്ന് മനസ്സിലായപ്പോൾ ബാഗിൽ നിന്നും കത്തി എടുത്ത് ഒറ്റ കുത്ത്. പിന്നീട് കതകുതുറന്നോടി. ആദ്യം കണ്ട ഓട്ടോയിൽ കയറി ബസ് സ്റ്റേഷനിലേയ്ക്ക്.അപർണ്ണയുടെ വീട്ടിലെത്തി എല്ലാം പറഞ്ഞു. അപർണ്ണ പറഞ്ഞത് പോലെയെല്ലാം കനക ചെയ്തു. കനകയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തെന്നും പിന്നീട് വെറുതെ വിട്ടുവെന്നും കനക അറിഞ്ഞു. ആ സംഭവത്തിനു ശേഷം കനകയെ തേടി അയാൾ വന്നില്ല. ധനമുണ്ടാക്കാനായ് നിർബന്ധിച്ച് മദ്രാസിലേക്ക് കൊണ്ടുപോവുകയും, പിന്നീട് വരാതിരിക്കുകയും ചെയ്ത ഭർത്താവിനെ കാണേണ്ടെന്ന് കനക അപർണ്ണയോടു പറഞ്ഞു. അയാളിൽ നിന്ന് ജീവനാംശംവാങ്ങികൊടുക്കാമെന്ന് അപർണ്ണ പറഞ്ഞെങ്കിലും കനക അതിനു തയ്യാറായില്ല.കനകയ്ക്ക് ഒരു മകളല്ല രണ്ട് കുട്ടികളുണ്ടായിരുന്നു, ഇരട്ടക്കുട്ടികൾ. അവരെ അപർണ്ണ ചെന്നെയിലെ ഏതോ കോൺവെന്റ് സ്കൂളിലാക്കിയിരിക്കുന്നു.
നൃത്തം ചെയ്യാൻ പിന്നീട് പലരും പറഞ്ഞെങ്കിലും കനകയ്ക്കതിനായില്ല.നഗരങ്ങളിൽ നിന്നും ദൂരെയെവിടെയെങ്കിലും ജീവിക്കണമെന്ന് കനക ആഗ്രഹിച്ചിരുന്നതിനാൽ അപർണ്ണ കനകയ്ക്ക് ഹൊരനാട്ടിൽ ഒരു ജോലിയുണ്ടാക്കി കൊടുത്തു. സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്യുന്ന ഒരു കമ്പനിയുടെ ഹൊരനാട്ടിലെ ശാഖയിലായിരുന്നു കനക ജോലിചെയ്തിരുന്നത്.
വിദ്യ ഇതെല്ലാം എങ്ങനെയറിഞ്ഞു?
ഹൊരനാട്ടിൽ കനക എന്റെ വീട്ടിലായിരുന്നു കുറെ നാൾ താമസിച്ചിരുന്നത്.
വിദ്യയുടെ മറുപടിയിൽ തണുപ്പുറയുന്നത് നിത്യ അറിഞ്ഞു..
നിത്യയക്ക് എല്ലാം മനസ്സിലായിതുടങ്ങി..
ഏട്ടൻ മൂലം കണ്ണുനീരൊരുപാടൊഴുക്കിയ കനകരേഖാലക്ഷ്മി...
ഏട്ടൻ വേറെ വിവാഹവും ചെയ്തിരിക്കുന്നു.
കനകരേഖാലക്ഷ്മിയെ ഏട്ടൻ എത്ര വേഗം മറന്നുതീർന്നിരിക്കുന്നു, അതോ മറന്നുതീർന്നുവെന്നഭിനയിക്കുന്നുവോ?
പലരും പറഞ്ഞ കഥകൾ സത്യമായിരുന്നില്ല, നിത്യയ്ക്ക് മനസ്സിലായി. ഏട്ടനപകടം സംഭവിച്ച് സുഖമായ് വരും നാളിലൊരിക്കൽ നിത്യ ചോദിച്ചു.
ഏട്ടാ സത്യം പറയണം കനക മോശം പെൺകുട്ടിയായിരുന്നുവോ?
കുറെ നേരം ഏട്ടൻ നിശ്ശബ്ദനായിരുന്നു. പിന്നീട് ഏട്ടൻ പറഞ്ഞു.
അല്ല.
പിന്നെയെന്തിനിവിടെയെല്ലാവരും അങ്ങനെ ഒരു കഥ പറയുന്നു?
നിത്യയുടെ ശബ്ദം അല്പം ഉയർന്നിരുന്നു..
എന്ത് പറയണമെന്നറിയാതെ ഏട്ടനല്പനേരമിരുന്നു. പിന്നീട് നിസ്സംഗതയുടെ
ഭാഷാലിപി പോലെ ഏട്ടൻ പറഞ്ഞു.
പലരും ഉണ്ടാക്കിയ കഥയത്. ഒരു തരം എസ്കേപിസം. രക്ഷപെടൽ..
പ്രായോഗികമായി ചിന്തിച്ചാൽ അങ്ങനെയൊക്കെ ചെയ്തുപോയി എന്നേ പറയാനാവൂ.
അന്ന് നിത്യ തീരുമാനിച്ചു. കനകയെ അന്വേഷിക്കണം.
യാഥാർഥ്യം തേടി നിത്യ അന്വേഷിച്ചുകൊണ്ടേയിരുന്നു. ഒരുതരം വിഭ്രമം പോലെ
ഹൃദ്സ്പന്ദനങ്ങളിലിലത്താളം കൊട്ടും വിധി പോലെ എന്തോ ഒന്ന് നിത്യയെയുലച്ചു. വീടിന്റെ ചുമരുകൾക്കിടയിൽ നിത്യ കേട്ടുകൊണ്ടേയിരുന്ന കനകയുടെ കഥകൾ. സത്യത്തിനെ അസത്യത്തിന്റെ ഉറുമാലാൽ മറകെട്ടി ആരെയോ വിശ്വസിപ്പിക്കാനെന്നപോൽ കേട്ടുമടുത്ത കഥകൾ. ബാല്യം മുതൽ നിത്യ കേട്ട കഥകളിൽ കനക അപ്രിയമായ വൈരുദ്ധ്യങ്ങളുടെ പ്രതീകമായിരുന്നു. അമ്മ മുതൽ അമ്മൂമ്മ വരെ പറഞ്ഞു കേട്ടിരുന്ന കനകയുടെ കഥകൾ അനിഷ്ടം നിറഞ്ഞതായിരുന്നു. പിന്നീടെന്നോ നിത്യയ്ക്ക് തോന്നി ഒരു സത്യാന്വേഷണം ആവശ്യമെന്ന്. ദൃശ്യതയിലെ അദൃശ്യത പോലെ എന്തോ ഒന്ന് നിത്യയെ ചുറ്റിവരിഞ്ഞു. ഋതുക്കളോടി മാഞ്ഞ സംവൽസരങ്ങളിലൂടെ കളസേശ്വറിലെ അമ്പലത്തിനരികിൽ നിത്യയുടെ അന്വേഷണം പൂർത്തിയായിരിക്കുന്നു. നിത്യയ്ക്കറിയേണ്ടത് അറിഞ്ഞു കഴിഞ്ഞിരിക്കുന്നു.
അമ്പലത്തിലെ കൽപ്പടവുകൾ മെല്ലെയിറങ്ങുന്നതിനിടയിൽ നിത്യ വിദ്യയോടു ചോദിച്ചു.
കനകയെ എനിക്കൊന്നു കാണാനാവുമോ?..
കനക കുറെ വർഷം മുൻപേ ഇവിടെ നിന്നുപോയി.
അത് സത്യമല്ലെന്ന് നിത്യയുടെ മനസ്സ് പറഞ്ഞു. അപ്രിയമായ സത്യങ്ങൾ അങ്ങനെ തന്നെയിരിക്കട്ടെയെന്ന് നിത്യ മനസ്സിൽ കരുതി. പിന്നീട് ചോദിച്ചു
എവിടേയ്ക്ക്??
അത് അപർണ്ണയ്ക്ക് മാത്രമേ അറിയൂ...
നിത്യ ഒന്നും പറഞ്ഞില്ല…
അറിയേണ്ടതെല്ലാം അറിഞ്ഞുകഴിഞ്ഞിരിക്കുന്നു.
നിത്യ കനകയെ കണ്ടിരിക്കുന്നു...
ഹൊരനാടിന്റെ മനോഹാരിതയിൽ മനസ്സിലെ നീറ്റൽ, ദൈന്യം എല്ലാം അലിഞ്ഞില്ലാതെയാവുന്നു.
അപർണ്ണ അയ്യർ കനകയുടെ പേരും മാറ്റിയിരിക്കുന്നു...
കനകയെ അപർണ്ണ വിദ്യയാക്കി മാറ്റിയതെന്തിനെന്ന് നിത്യയ്ക്ക് മനസ്സിലായി
ഒരു രക്ഷപ്പെടൽ, എസ്കേപിസം..
നിത്യയ്ക്കെല്ലാം മനസ്സിലായിരിക്കുന്നു. നിത്യയുടെ മനസ്സിൽ ഗോകർണ്ണതീരം ഓംങ്കാരഭാവത്തിലൊഴുകി. തിരികെ പോരുമ്പോൾ നിത്യ കാറിലിരുന്ന് കനകയുടെ പഴയ നൃത്തചിത്രങ്ങൾ എടുത്തു നോക്കി. അതിനെല്ലാം വിദ്യയുടെ മുഖമായിരുന്നു എന്നത് നിത്യയ്ക്ക് അതിശയമേകിയില്ല.
കാറിലിരുന്ന് നിത്യ ഡയറിയിലെഴുതി ചേർത്തു
കനകരേഖാലക്ഷ്മി ജീവിച്ചിരിക്കുന്നു
ഭദ്രയുടെ നീർച്ചോലകൾക്കരികിൽ..
ഹൊരനാടിന്റെ ഹരിതാഭയിൽ...
നഗരങ്ങളിൽ നിന്നകലെ ........
11/01/2014
Subscribe to:
Posts (Atom)