Saturday, April 11, 2015

അഡോണിസ്
(By Rema Prasanna Pisharody)












കവിതയ്ക്ക് മാത്രമായി മൂന്ന് വർഷത്തിലൊരിക്കൽ നൽകുന്ന ആശാൻ വിശ്വപുരസ്കാരം നേടിയ സിറിയൻ കവി അഡോണിസ് നവോത്ഥാനവിപ്ലവത്തിൻ തീക്കനലുകൾ മനസ്സിൽ നിഗൂഢമായ് സൂക്ഷിക്കും കവിയായിരുന്നു എന്ന് സാഹിത്യലോകം അന്വേഷിച്ച് കണ്ടെത്തുമ്പോൾ സിറിയ വിലക്കേർപ്പെടുത്തിയ കവിയുടെ കവിത മനസ്സിന്റെ ഒരു കോണിൽ ചോദ്യചിഹ്നങ്ങളുടെ ചിത്രങ്ങൾ നിറയ്ക്കുന്നു.
അലി അഹമ്മദ് സെയ്ത് എസ്ബർ ആദ്യകൃതികളൊക്കെ തിരസ്കൃതമായപ്പോഴാണ് യവനപുരാണത്തിലെ ദേവനായ അഡോണിസ് എന്ന തൂലികാനാമം സ്വീകരിച്ചത്.
ഭരണകൂടത്തിന്റെ ശിഥിലരൂപങ്ങളിൽ തൂലിക പതികയുമ്പോൾ ആ തൂലികയിലൊരു വിലങ്ങ് ചുറ്റുക എന്നത് അധികാര ആധിപത്യത്തിന്റെ അലംഘനീയമാം ധിക്കാരങ്ങളിലൊന്നാണ്.
അധികാര രാഷ്ടീയത്തിന്റെ അനിഷേധ്യതെയെ ചോദ്യം ചെയ്ത് ജയിൽവാസം അനുഭവിച്ച അഡോണിസ് സ്വന്തം രാജ്യത്തിൽ നിന്ന് പലായനം ചെയ്യേണ്ട അവസ്ഥയിലും തൂലികയിലൂടെ വിശ്വസാഹിത്യത്തിന്റെ കലവറയിലേയ്ക്ക് അക്ഷരക്കൂട്ടുകൾ നിറച്ചുകൊണ്ടേയിരുന്നു.
മൂന്ന് വർഷത്തിലൊരിക്കൽ സമ്മാനിക്കുന്ന ആശാൻ വിശ്വപുരസ്ക്കാരം അഡോണിസിനെ തേടിയെത്തിയപ്പോൾ വിപ്ലവത്തീക്കനലുകൾ മനസ്സിൽ സ്വകാര്യമായ് സൂക്ഷിക്കുന്ന എഴുത്തക്ഷരങ്ങൾ സന്തോഷിച്ചിരിക്കാം.
നവമലയാളി എന്ന ബ്ലോഗിൽ നിന്നാണ് അഡോണിസിന്റെ വീഴ്ച എന്ന മൊഴിമാറ്റം ചെയ്യപ്പെട്ട കവിത വായിച്ചത്
വീഴ്ച
ഞാൻ വസിക്കുന്നു
എന്റെ ഭാഷയുമായി
മഹാമാരിക്കും തീക്കനലിനും ഇടയിൽ
നാവരിയപ്പെട്ട ഈ ലോകത്തിൽ
ഞാൻ വസിക്കുന്നു
സ്വർഗ്ഗത്തിൽ ഏദൻതോട്ടത്തിൽ
ആദ്യനിർവൃതിയിൽ നൈരാശ്യത്തിൽ
ഹവ്വയുടെ കൈകൾക്കും
വിലക്കപ്പെട്ട കനിക്കുമിടയിൽ
ഞാൻ വസിക്കുന്നു
മേഘങ്ങൾക്കും
മിന്നലുകൾക്കുമിടയിൽ
മുളച്ചു വലുതാകും
പാറമടക്കിടയിൽ
നിഗൂഢതയും വീഴ്ചയും
അനുശാസിക്കും ഗ്രന്ഥത്തിനിടയിൽ
അഡോണിസിന്റെ ചിന്തകളിൽ സമുദ്രം ചില ചോദ്യങ്ങൾ നമ്മോട് ചോദിക്കുന്നു
If Only the Sea Could Sleep
“What did we lose, what was lost in us?
To whom do these distances belong that separated us
and that now bind us?
Are we still one
or have we both broken into pieces? How gentle this dust is-
Its body now, and mine, at this very minute
are one and the same”
― Adonis, If Only the Sea Could Sleep
സ്വന്തം രാജ്യമുപേക്ഷിക്കേണ്ടിവന്ന രാജ്യാതിരുകളിൽക്കിടയിലൂടെ സമുദ്രസപന്ദനങ്ങളിൽ കവിതയുണർത്തി നിഗൂഢതയും വീഴ്ചയും അനുശാസിക്കുന്ന ഗ്രന്ഥത്തിനിടയിൽ നിന്ന് അഡോണിസ് നമ്മെ വിളിച്ചുണർത്തുന്നു. ലോകഭൂപടത്തിൽ അടയാളമുദ്രയേകിയ കാവ്യങ്ങളുമായ്.

No comments:

Post a Comment