Wednesday, September 24, 2014

വ്യോമായനം



വ്യോമായനം
( by Rema Prasanna Pisharody)


ആകാശവും, ബഹിരാകാശവും മനുഷ്യമനസ്സിനെ എന്നും ആകർഷിച്ചിരുന്നു. ശാസ്ത്രം വളരുന്നതിന് മുൻപേ തന്നെ വ്യോമയാനസങ്കല്പങ്ങൾ ഇതിഹാസത്തിന്റെയിതളുകളിലൂടെ മനുഷ്യഹൃദയം ഒരത്ഭുതം പോലെ വായിച്ചറിഞ്ഞിരുന്നു. ഓർവില്ലെ, വിൽബർ റൈറ്റ് സഹോദരങ്ങൾ 1903ലെ ഒരു ഡിസംബറിൽ ആകാശത്തിലേയ്ക്ക് ആദ്യയന്ത്രപറവയെ ഉയർത്തുമ്പോൾ വ്യോമസങ്കല്പത്തിന്റെ അനന്തസാദ്ധ്യതകളെ ലോകം അഭിമാനത്തോടെ കണ്ടു നിന്നു. ലോകരാഷ്ടങ്ങൾ ദൂരത്തെയും സമയത്തേയും ആകാശപേടകങ്ങളിലൂടെ നിയന്ത്രിതരേഖകളിലാവാഹിക്കാനായ് പരീക്ഷണശാലകളിൽ ശ്രമം തുടർന്നുകൊണ്ടിരുന്നു.





ഒന്നാം ലോകമഹായുദ്ധത്തിൽ ഗ്രേറ്റ് ബ്രിട്ടനിലെ റോയൽ ഫ്ലയിംഗ് കോർപ്സും, 

റോയൽ എയർഫോഴ്സും വ്യോമയുദ്ധവിമാനങ്ങൾ അണിനിരത്തി. സ്കൗട്ട്സ് 

എന്ന പേരിൽ അറിയപ്പെട്ടിരുന്നു ഈ വ്യോമവിമാനങ്ങൾ. "pursuit" എന്നാണു 

അമേരിക്കൻ യുദ്ധവിമാനങ്ങൾ അറിയപ്പെട്ടിരുന്നത്.   ഫ്രഞ്ച് എയർഫോഴ്സ് 

വിമാനങ്ങൾ  chasseur എന്നും ജർമ്മൻ വിമാനങ്ങൾ Jagdflugzeuge എന്നും 

അറിയപ്പെട്ടിരുന്നു. വേട്ടക്കാരൻ എന്ന അർഥം വരും രീതിയിലാണു പല 

യുദ്ധവിമാനങ്ങൾക്കും അന്ന് പേരുകൾ നൽകിയിരുന്നത്. റഷ്യയുടെത്  istrebitel 

ഇല്ലാതാക്കുന്നവനും,  ഹീബ്രൂവിൽ  matose krav പോർവിമാനവുമായിരുന്നു


ഭാരതത്തിൽ സ്വാതന്ത്യത്തിനു മുൻപ് 1940ൽ ബ്രിട്ടനിലെ റോയൽ എയർഫോഴ്സിനു വേണ്ടി ഹിന്ദുസ്ഥാൻ എയർക്രാഫ്റ്റ് എന്ന പേരിൽ  സേത്ത് വാൽചന്ദ് ഹിർചന്ദ്    മൈസൂർ പ്രൊവിൻസിൽ തുടങ്ങിയ സ്ഥാപനം രണ്ടാം ലോകമഹായുദ്ധത്തിൽ ഏഷ്യയിലെ ജപ്പാന്റെ നീക്കങ്ങൾ ചെറുക്കുന്നതിനായി ആയുധസന്നാഹത്തിനായ്   ഭാരതത്തിലെ ഈ സ്ഥാപനത്തെ ബ്രിട്ടിഷ് ആർമി ഉപയോഗിച്ചു. 1942ൽ Harlow PC-5 എന്ന ആകാശവിമാനം നിർമ്മിച്ചുകൊണ്ട് ഹിന്ദുസ്ഥാൻ എയർക്രാഫ്റ്റ് വ്യോമസേനയുടെ വികസനരേഖയിൽ മുദ്ര പതിപ്പിച്ചു. മഹത്തായ ഒരു തുടക്കമായിരുന്നു അത് . 1943ൽ  ബംഗ്ലൂരിലെ സ്ഥാപനം യുനൈറ്റഡ് സ്റ്റേറ്റ്സ്  ആർമി എയർഫോഴ്സിനു കൈമാറുകയും തുടർന്ന് അമേരിക്കൻ വിമാനങ്ങളുടെ സർവീസ് സെന്റർ ആയി മാറുകയും ചെയ്തു. 84 ഡിപ്പോ എന്നറിയപ്പെട്ടിരുന്ന ഈ റിപ്പയർ സെന്റർ കിഴക്കൻ രാജ്യങ്ങളിലെ ഏറ്റവും വലിയ സർവീസ് യൂണിറ്റായി മാറിയത് ഭാരതവ്യോമപഠനരംഗത്തെ അനുസ്മരിക്കേണ്ടതായ ഉയർച്ചയെ സൂചിപ്പിക്കുന്നു.


1947ൽ ഭാരതം സ്വാതന്ത്ര്യം നേടിയപ്പോൾ ഹിന്ദുസ്ഥാൻ എയ്രർക്രാഫ്റ്റ് ഇന്ത്യാഗവൺമെന്റ് ഏറ്റെടുക്കുകയും ഒക്ടോബർ 1, 1964ൽ  ഹിന്ദുസ്ഥാൻ ഏറോനോട്ടിക്കൽസ് ലിമിറ്റഡ് എന്ന സ്ഥാപനമായി മാറുകയും ചെയ്തു.



പുരോഗമനത്തിന്റെ പാതയിലൂടെ HAL എന്ന ഇന്ത്യൻ വ്യോമസങ്കല്പം ചിറകു വിടർത്തി നീങ്ങുമ്പോൾ ഇന്ത്യയുടെ ബഹിരാകാശപരീക്ഷണ- ലോകവും വളർന്നു. 1975 ആര്യഭട്ടയിൽ തുടങ്ങിയ പുരോഗമനം ഇന്നും തുടരുന്നു. ഇന്ത്യൻ ബഹിരാകാശപരീക്ഷണങ്ങളിൽ ലക്ഷ്യാ 1 വിക്ഷേപണത്തിലും, ഇന്ത്യയുടെ മാർസ് ഓർബിറ്റർ മിഷനിലും HAL ന്റെ സംഭാവനകൾ എടുത്തുപറയേണ്ടതുണ്ട്.


HAL ഇന്ത്യൻ നാവികസേനയുടെയും, വ്യോമസേനയുടെയും യന്ത്രവിമാനങ്ങളുടെ നിർമ്മാണവും, സംരക്ഷണവും ഏറ്റെടുക്കുകയും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ എയർസ്പേസ് സ്ഥാപനമായി വളരുകയും ചെയ്തു. 

1992ൽ  HAL Dhru എന്ന യുദ്ധവിമാനവും 2001ൽ HAL Tejas എന്ന ആധുനിക 

പോർവിമാനവും ഇന്ത്യയുടെ  സുരക്ഷാസേനയ്ക്കായ് HAL നിർമ്മിച്ചു. 

ഇന്ത്യയുടെ ശാസ്ത്രപുരോഗതിയിൽ അഭിമാനിക്കാനാവുന്ന നിരവധി നേട്ടങ്ങൾ 

ഈ സ്ഥാപനത്തിന്റേതായിട്ടുണ്ട്


 


ബാംഗ്ലൂരിലെ ഹെഡ് ക്വാർട്ടേഴ്സിൽ ചെയർമാൻ ആർ കെ ത്യാഗിയുടെ  കീഴിൽ  ഉദ്യോഗസ്ഥരും ശാസ്ത്രഞ്ജരും ഇന്ത്യൻ വോമപരീക്ഷണപുരോഗതിക്കായ് പ്രയത്നിക്കുമ്പോൾ, അറിവിന്റെ അത്ഭുതസത്യങ്ങൾ തേടി ശാസ്ത്രം മുന്നേറുമ്പോൾ തുടക്കം മുതൽ വളർന്നേറിയ ഈ സ്ഥാപനം ഇനിയുള്ള കാലങ്ങളിലും ആകാശഗോപുരങ്ങൾക്കരികിൽ രാജ്യസുരക്ഷയ്ക്കായ് നിരന്തരം പ്രയത്നിക്കുമെന്നും അഭിമാനകരമായ നേട്ടങ്ങളാൽ രാജ്യയശസ്സ് ഉയർത്തുമെന്നും പ്രത്യാശിക്കാം..

No comments:

Post a Comment